
യുഎഇയിൽ കാണാതായ പ്രവാസി മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയായ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു മാസമായി ആളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. പൊലീസ് അന്വേഷണത്തിൽ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മാർച്ച് 31 മുതലാണ് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28 കാണാതായത്. എം.കോം ബിരുദധാരിയായ ഷെമിൽ അബൂദാബിയിലെ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബുദാബി മുസഫ ഇൻസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. റൂമിൽ കൂടെ താമസിക്കുന്നവർ ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് പരാതി നൽകിയിരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)