Posted By user Posted On

യുവതിയെ കുത്തിക്കൊന്നു, കടക്ക് തീയിട്ടു: യുഎഇയിൽ പ്രവാസി യുവാവ് പിടിയിൽ

അജ്മാൻ
എമിറേറ്റിലെ വ്യാവസായിക ഏരിയയിൽ യുവതിയെ കുത്തിക്കൊന്ന ശേഷം കടക്ക് തീയിട്ടയാളെ
10 മിനിറ്റിനുള്ളിൽ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒരു ഏഷ്യൻ യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും ഏഷ്യൻ പൗരത്വമുള്ള മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതായി അജ്മാൻ പോലീസിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ സയീദ് അലി അൽ മദനി പറഞ്ഞു. ഒരു സ്‌റ്റോറിൽ ജോലി ചെയ്തിരുന്ന സ്ത്രീയെയും മറ്റ് മൂന്ന് പേരെയും പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മനസിലാക്കിയാണ് പോലീസ് സംഘങ്ങൾ സ്ഥലത്തെത്തിയത്.

അതോറിറ്റി അറിയിച്ചതനുസരിച്ച്, സിവിൽ ഡിഫൻസ് ടീമുകൾ തീ അണച്ചു, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

പ്രാഥമിക അന്വേഷണത്തിൽ, പ്രതിക്ക് ഇരയുമായി നിയമവിരുദ്ധ ബന്ധമുണ്ടായിരുന്നതായും ഇവർ തമ്മിൽ നേരത്തെ വ്യക്തിപരമായ തർക്കങ്ങളുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *