കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ചു
കുവൈറ്റിലെ സാൽമിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ തീപിടിച്ചു. സംഭവം നടന്ന ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു നടപടികൾ. രാജ്യത്ത് താപനില ഉയർന്ന് ചൂട് കൂടുന്നതിനാൽ സാധനങ്ങൾക്ക് തീപിടിക്കാൻ സാധ്യതയുണ്ടെന്നും ഇതിനെ ചെറുക്കൻ അഗ്നിപ്രതിരോധ മാർഗങ്ങൾ സജ്ജീകരിക്കണമെന്നും, തീപിടുത്തമുണ്ടായാൽ ഉടൻ അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)