Posted By user Posted On

10 മിനിറ്റിനുള്ളിൽ യുഎഇയിലെ പ്രധാനസ്ഥലങ്ങളിലെത്താം, ഒരാൾക്ക് 350 ദിർഹം; ഇനി എയർ ടാക്സിയിൽ പറക്കാം

അടുത്തവർഷം അവസാനത്തോടെ ദുബായിൽ യാഥാർഥ്യമാകുമെന്ന് പറയുന്ന ആർടിഎ എയർ ടാക്സിയിൽ ഒരാൾക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിർഹം. യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയാണ് ഇതിന് പിന്നിൽ. യാത്രക്കാർക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകൾ ആസ്വദിക്കാനാകും വിധമാണ് എയർ ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ പ്രകൃതിദൃശ്യങ്ങൾക്കപ്പുറം നഗരത്തിലെ ട്രാഫിക് ജാമുകളിൽപ്പെടാതെ യാത്ര ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം. 500 മുതൽ 1000 മീറ്റർ വരെ ഉയരത്തിൽ പറക്കുന്നതിനാൽ ശാന്തമായി യാത്ര ചെയ്യാം. എന്നാൽ യാത്രാ ദൂരത്തെ ആശ്രയിച്ചിരിക്കും പറക്കലിന്റെ ഉയരം. കൂടുതൽ ദൂരത്തേയ്ക്ക് ഭൂമിയിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിൽ പറക്കും. കുറഞ്ഞ ദൂരത്തേക്ക് 500 മീറ്റർ മുതൽ 100 മീറ്റർ വരെയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *