Posted By user Posted On

നാലു സെക്കന്‍ഡിനുള്ളില്‍ കാര്യം കഴിഞ്ഞു; ദുബായ് വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി സ്മാര്‍ട്ട് ഗേറ്റുകള്‍

ദുബായ് വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി സ്മാര്‍ട്ട് ഗേറ്റുകള്‍. നിലവില്‍ നാലു സെക്കന്‍ഡിനുള്ളില്‍ യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അത്യാധുനിക സ്മാര്‍ട്ട് ഗേറ്റുകളാണ് ദുബായ് എയര്‍പോര്‍ട്ടിലുള്ളതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. സ്മാര്‍ട്ട് ഗേറ്റിലൂടെയുള്ള നടപടികള്‍ സന്തോഷകരമായ അനുഭവങ്ങളാണ് യാത്രക്കാര്‍ക്ക് പകരുന്നതെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ ജി.ഡി.ആര്‍.എഫ്.എ പവിലിയനില്‍ അധികൃതര്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിലവില്‍ 127 സ്മാര്‍ട്ട് ഗേറ്റുകളാണ് ആകെ ഉള്ളതെന്നും അധികൃതര്‍ പറഞ്ഞു. വിവിധ മേഖലകളിലെ തുടര്‍ച്ചയായ വികസനവും നവീകരണവുമാണ് ദുബൈയുടെ ആഗോള സഞ്ചാരകേന്ദ്രം എന്ന സ്ഥാനം ശക്തിപ്പെടുത്തിയത്. കൂടാതെ ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് വിശിഷ്ടവും നൂതനവുമായ യാത്ര അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയാണ് യാത്രക്കാരുടെ നടപടികള്‍ കൂടുതല്‍ വേഗത്തിലും ലളിതവും സുഖകരവുമാക്കുന്നതെന്ന് ജി.ഡി.ആര്‍.എഫ്.എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ സഞ്ചാരികള്‍ക്ക് നിമിഷനേരം കൊണ്ട് സ്വയം തന്നെ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *