യുഎഇയില്‍ പ്രവാസി മലയാളി യുവാവിനെ കാണാനില്ല; സഹായം അഭ്യര്‍ത്ഥിച്ച് പിതാവ്
യുഎഇയില്‍ പ്രവാസി മലയാളിയെ കാണാനില്ല. തൃശ്ശൂര്‍ മാള സ്വദേശി ജിത്തു തൊറോവക്കുടി സുരേഷിനെ (28) ആണ് ഷാര്‍ജയില്‍ കാണാതായത്. മൂന്നുവര്‍ഷമായി ഷാര്‍ജ ഇത്തിസലാത്ത് ജീവനക്കാരനായ ജിത്തു ബുതീനയിലാണ് താമസം. കഴിഞ്ഞമാസം 10 മുതല്‍ മകനെ കാണാനില്ലെന്ന് ജിത്തുവിന്റെ പിതാവ് സുരേഷ് ഷാര്‍ജ പോലീസില്‍ പരാതിനല്‍കി. കാണാതായദിവസം വൈകീട്ട് ഏഴുമണിക്കാണ് അവസാനമായി മൊബൈലില്‍ മകന്‍ സന്ദേശം നോക്കിയതെന്ന് പിതാവ് സുരേഷ് പറഞ്ഞു.
സുരേഷ് അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ജിത്തു അവിവാഹിതനാണ്. രണ്ടുദിവസത്തിലൊരിക്കല്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്. മകന് മറ്റു പ്രശ്‌നങ്ങളൊന്നും തങ്ങളുടെ അറിവിലില്ലെന്നും സുരേഷ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഷാര്‍ജ പോലീസ് സുരേഷിനെ അറിയിച്ചു. മകനെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും സുരേഷ് അഭ്യര്‍ഥിച്ചു. വിവരം ലഭിക്കുന്നവര്‍ 056 4410658 എന്ന സുരേഷിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)