യുഎഇയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന്റെ ആവശ്യമില്ല; കൂടുതൽ വിശദാംശങ്ങൾ അറിയാം
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുകയെന്നത് മിക്ക പ്രവാസികളുടെയും വലിയ ആഗ്രഹമായിരിക്കും. രാജ്യത്തെ ലൈസന്‍സ് ലഭിക്കുന്നതിന് ഭൂരിഭാഗം താമസക്കാരും നിരവധി പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരാറുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത കുറച്ച് രാജ്യത്തെ ലൈസന്‍സുള്ളവരെ അതില്‍ നിന്ന് ഒഴിവാക്കുകയും രാജ്യത്ത് വാഹനമോടിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരുന്നോ?
ആഭ്യന്തര മന്ത്രാലയം (MoI) ‘മര്‍ഖൂസ്’ സംരംഭത്തിന് കീഴില്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈമാറ്റം സുഗമമാക്കുന്ന സേവനം വാഗ്ദാനം ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് അവരുടെ ദേശീയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനുള്ള അവകാശം അല്ലെങ്കില്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശമുണ്ടെങ്കില്‍ അത് യുഎഇ ലൈസന്‍സ് ഉപയോഗിച്ച് കൈമാറ്റം ചെയ്യാനുള്ള അവകാശം ഈ പദ്ധതി നല്‍കുന്നു.
MoI-യുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ലിസ്റ്റ് അനുസരിച്ച്, ഈ 43 രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സ് ഉടമകള്‍ക്ക് യുഎഇ ലൈസന്‍സിനായി ഡ്രൈവിംഗ് ലൈസന്‍സ് സ്വാപ്പ് ചെയ്യാന്‍ അനുവാദമുണ്ട്:
എസ്റ്റോണിയ
അല്‍ബേനിയ
പോര്‍ച്ചുഗല്‍
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ന്‍
ബള്‍ഗേറിയ
സ്ലോവാക്
സ്ലോവേനിയ
സെര്‍ബിയ
സൈപ്രസ്
ലാത്വിയ
ലക്‌സംബര്‍ഗ്
ലിത്വാനിയ
മാള്‍ട്ട
ഐസ്ലാന്‍ഡ്
മോണ്ടിനെഗ്രോ
അമേരിക്കന്‍ ഐക്യനാടുകള്‍
ഫ്രാന്‍സ്
ജപ്പാന്‍
ബെല്‍ജിയം
സ്വിറ്റ്‌സര്‍ലന്‍ഡ്
ജര്‍മ്മനി
ഇറ്റലി
സ്വീഡന്‍
അയര്‍ലന്‍ഡ്
സ്‌പെയിന്‍
നോര്‍വേ
ന്യൂസിലാന്റ്
റൊമാനിയ
സിംഗപ്പൂര്‍
ഹോങ്കോംഗ്
നെതര്‍ലാന്‍ഡ്‌സ്
ഡെന്‍മാര്‍ക്ക്
ഓസ്ട്രിയ
ഫിന്‍ലാന്‍ഡ്
യുണൈറ്റഡ് കിംഗ്ഡം
ടര്‍ക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്‌ട്രേലിയ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)