യുഎഇ: പ്രധാന റോഡിന് പുതിയ വേഗപരിധി പ്രഖ്യാപിച്ചു
റാസല്‍ഖൈമയിലെ പ്രധാന റോഡിന് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. എമിറേറ്റിലെ ഒരു പ്രധാന റോഡിന് വേഗപരിധി വര്‍ധിപ്പിച്ചതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അല്‍ വതന്‍ റോഡിലെ വേഗത 100 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുമെന്ന് അതോറിറ്റി അറിയിച്ചു.
ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. എല്ലാ വാഹനമോടിക്കുന്നവരോടും പുതിയ വേഗപരിധി പാലിക്കാനും റോഡ് സുരക്ഷ പാലിക്കാനും നിര്‍ദ്ദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)