യുഎഇയിൽ ടൂറിസ്റ്റ് വിസ കാലാവധി എങ്ങനെ നീട്ടാം? എത്ര എളുപ്പമോ, അറിയാതെ പോകല്ലേ
ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയില്‍ ധാരാളം പേര്‍ എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടുവരുന്നവരുമുണ്ട്. മുപ്പതോ അറുപതോ ദിവസത്തേക്കാണ് ദുബായില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഈ കാലയളവിനകത്ത് തന്നെ ദുബായില്‍ നിന്ന് വിമാനം കയറുക എന്നത് വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും വലിയ തുക പിഴയായി നല്‍കേണ്ടിവരും. ഇതൊഴിവാക്കാന്‍ വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അത് നിയമവിധേയമായി എക്സ്റ്റന്റ് ചെയ്യാം. നിങ്ങള്‍ എടുത്ത ടൂറിസ്റ്റ് വിസ 30 ദിവസത്തേക്കുള്ളതോ 60 ദിവസത്തേക്കുള്ളതോ ആയാലും അത് 30 ദിവസത്തേക്കു മാത്രമേ നീട്ടാനാവൂ. ഓണ്‍ലൈനായി തന്നെ അത് നീട്ടാന്‍ സംവിധാനവുമുണ്ട്.ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വെബ്‌സൈറ്റ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
- നിങ്ങളുടെ ഇമെയില്‍ വിലാസം ഉപയോഗിച്ച് ജിഡിആര്‍എഫ്എ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
- നിങ്ങളുടെ യൂസര്‍നെയിമില്‍ ലോഗിന്‍ ചെയ്യുക
- ന്യൂ ആപ്ലിക്കേഷന്‍ എന്നത് ക്ലിക്ക് ചെയ്യുക
- മെസെല്‍ഫ് (Myself) എന്നത് ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് വരുന്ന പേജില്‍ ബാധകമാകുന്നിടത്ത് വിവരങ്ങള്‍ പൂരിപ്പിക്കുക.
- നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി അറ്റാച്ച് ചെയ്യുക
- സേവന ഫീസ് അടയ്ക്കുക. (അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി കൂടാതെ 600 ദിര്‍ഹമാണ് വിസ എക്സ്റ്റന്‍ഷന്‍ ഫീസ്)
ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്പ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
- മൊബൈല്‍ ആപ്പില്‍ സൈന്‍ അപ്പ് / ലോഗിന്‍ ചെയ്യുക.
- ഡാഷ്ബോര്‍ഡില്‍ പോയി ആശ്രിത വിസ വിവരങ്ങള്‍ ഓപ്പണ്‍ ചെയ്യുക.
- റിന്യൂ റെസിഡന്‍സ് എന്ന ഐക്കണില്‍ ടാപ്പ് ചെയ്യുക.
- ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
- ഡെലിവറി രീതി തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി അറ്റാച്ച് ചെയ്യുക
- ഫീസ് പെയ്‌മെന്റ് പൂര്‍ത്തിയാക്കുക.
- എസ്എംഎസ്/ഇമെയില്‍ സ്ഥിരീകരണത്തിനായി കാത്തിരിക്കു
- യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)