യുഎഇയിൽ അടച്ചിട്ട മെട്രോ സ്റ്റേഷനുകള്‍ ഉടന്‍ തുറക്കുന്നു
അടച്ചിട്ട ദുബായ് മെട്രോ സ്റ്റേഷനുകള്‍ ഉടന്‍ തുറക്കുന്നു. ഏപ്രിലില്‍ പെയ്ത മഴയെ തുടര്‍ന്ന് ഓണ്‍പാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനര്‍ജി എന്നി സ്റ്റേഷനുകള്‍ അടച്ചിട്ടിരുന്നു. അത് താമസക്കാരുടെ ദൈനംദിന യാത്രകളെ തടസ്സപ്പെടുത്തുകയും ഇതര ഗതാഗത മാര്‍ഗ്ഗങ്ങള്‍ തേടാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുകയും ചെയ്തു. അതിനാല്‍ തന്നെ മെട്രോ സ്റ്റേഷനുകള്‍ വീണ്ടും തുറക്കുന്നതിനായി യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മെയ് 28 നാണ് നാല് പ്രധാന ദുബായ് മെട്രോ സ്റ്റേഷനുകള്‍ വീണ്ടും തുറക്കുന്നത്. കഴിഞ്ഞ ആഴ്ച, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഏപ്രില്‍ പകുതിയോടെ എമിറേറ്റില്‍ കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നാല് ദുബായ് മെട്രോ സ്റ്റേഷനുകള്‍ മെയ് 28-നകം പതിവ് പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതിന് ശേഷമായിരിക്കും പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)