നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തു, പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങൾ വാങ്ങി: നൊമ്പരമായി യുഎഇയിൽ പ്രവാസി മലയാളിയുടെ മരണം
പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവന്ന വേങ്ങര സ്വദേശി
സുബൈർ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എഴുന്നേൽക്കാതിരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഈ വരുന്ന 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. കൊണ്ടുപോകാനുള്ള സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു. സക്കീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷിബിൻ, ഷെഫിൻ മുഹമദ്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)