യുഎഇയിലെ മ്യൂസിയങ്ങളിലേക്ക് നാളെ സൗജന്യ പ്രവേശനം
യുഎഇയിലെ ചില പ്രധാന മ്യൂസിയങ്ങളിലേക്ക് നാളെ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ശനി, ഞായർ ദിവസങ്ങളിലാണ് ഈ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. എക്സ്പോ സിറ്റിയിലെ മറ്റ് ആകർഷണങ്ങളിലേക്ക് 50% നിരക്കിളവും പ്രഖ്യാപിച്ചു. തിങ്കൾ മുതൽ 12 വയസ്സിനു മുകളിലുള്ളവർക്ക് 50 ദിർഹവും 4–11 വരെയുള്ളവർക്ക് 40 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ 3 പ്രദർശനങ്ങൾ സൗജന്യമായി കാണാം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള ചരിത്രം അടുത്തറിയാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)