ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം
യുഎഇയില്‍ റോഡപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ചയാണ് പൊലീസ് മരണവിവരം പുറത്തുവിട്ടത്. അബുദാബിയിലെ ശൈഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. മരണാനന്തരമാണ് ഇരുവരേയും ലഫ്റ്റനന്റ് പദവിയിലേക്ക് ഉയർത്തിയത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ മരിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് മെഡൽ ഓഫ് ഡ്യൂട്ടി സമ്മാനിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ ഇവര്‍ കാണിച്ച ആത്മാർഥതയും ആത്മസമർപ്പണവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)