യുഎഇയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തില്‍ പോലീസുകാര്‍ക്ക് ദാരുണാന്ത്യം
യുഎഇയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തില്‍ പോലീസുകാര്‍ക്ക് ദാരുണാന്ത്യം. പോലീസ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. ലഫ്റ്റനന്റ് മുഹമ്മദ് ഉബൈദ് മുബാറക്കും ലെഫ്റ്റനന്റ് സൗദ് ഖമീസ് അല്‍ ഹൊസാനിയുമാണ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തില്‍ വാഹനം തകരാറിലായതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിംഗ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. മരണാനന്തരം പോലീസുകാരന് എന്ന പദവിയില്‍ നിന്ന് ലഫ്റ്റനന്റ് പദവിയിലേക്ക് അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് മെഡല്‍ ഓഫ് ഡ്യൂട്ടി സമ്മാനിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)