യുഎഇയിലെ ഈ റോഡിൽ ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം
യുഎഇയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ). ശനിയാഴ്ച സാമൂഹിക മാധ്യമ പോസ്റ്റിലൂടെ സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയം എമിറേറ്റ്സ് റോഡുകൾ പോലുള്ള ബദൽ റോഡുകൾ ഉപയോഗിക്കുകയോ നിയന്ത്രണ സമയങ്ങളിൽ ട്രക്കുകൾ നിർത്തിയിടുകയോ ചെയ്യണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു. റാസൽഖോറിൽ നിന്ന് ഷാർജ വരെ നീളുന്ന റോഡിന്റെ ഇരുവശത്തേക്കും പോകുന്ന ട്രക്കുകളുടെ സമയത്തിലാണ് മാറ്റം. രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചക്ക് ഒരു മണി മുതൽ മൂന്നു മണിവരെയും വൈകീട്ട് 5.30 മുതൽ രാത്രി എട്ടു മണിവരെയും ട്രക്കുകൾക്ക് നിയന്ത്രണമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)