യുഎഇ: വിമാനത്തില്‍ വെച്ച് യാത്രക്കാരന്റെ 70,000 ദിര്‍ഹത്തിന്റെ റോളക്‌സ് വാച്ച് മോഷ്ടിക്കപ്പെട്ടു
വിമാനത്തില്‍ വെച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതിന്റെ ഭീകരത വിവരിച്ച് യുഎഇ യാത്രക്കാര്‍. അബുദാബിയില്‍ നിന്ന് ദോഹ വഴി റിയാദിലേക്കുള്ള തന്റെ സമീപകാല യാത്രയെക്കുറിച്ച് മുന്‍ യുഎഇ നിവാസിയായ അര്‍സലന്‍ ഹമീദ് വിവരിച്ചു. ”എന്റെ ബാഗില്‍ നിന്ന് പണവും റോളക്‌സ് വാച്ചും നഷ്ടപ്പെട്ടതായി കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി,”
ഈദിന് അബുദാബിയിലെ തന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഇപ്പോള്‍ താമസിക്കുന്ന സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു അദ്ദേഹം. ആ സമയത്ത് യുഎഇയില്‍ റെക്കോര്‍ഡ് മഴ പെയ്തതിനാല്‍ വിമാന പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചു. ഒന്നിലധികം ഫ്‌ലൈറ്റ് വൈകലിനും റദ്ദാക്കലിനും ശേഷം, ക്ഷീണിതനായാണ് അദ്ദേഹം ദോഹയിലേക്കുള്ള തിരക്കേറിയ വിമാനത്തില്‍ കയറിയത്.
ശേഷം തന്റെ ബാഗ് ഓവര്‍ഹെഡ് ബിന്നില്‍ സൂക്ഷിച്ചു, പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. ഇറങ്ങിയപ്പോള്‍, വേഗം റിയാദിലേക്കുള്ള മറ്റൊരു വിമാനത്തില്‍ കയറി. വീണ്ടും ബാക്ക്പാക്ക് ഓവര്‍ഹെഡ് ബിന്നില്‍ സൂക്ഷിച്ച ശേഷം വീണ്ടും ഉറങ്ങി.
രണ്ടര മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ 73,000 ദിര്‍ഹം വിലയുള്ള വാച്ചും 3,000 റിയാലും ജിബിപി 260 (ഏകദേശം 4,000 ദിര്‍ഹം) എന്നിവയും മോഷണം പോയതായി വീട്ടിലെത്തിയപ്പോഴാണ് ഹമീദ് തിരിച്ചറിഞ്ഞത്.
മോഷണം സംശയിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും
‘വിമാനത്തിലിരിക്കെ തങ്ങള്‍ മോഷണത്തിന് ഇരയായതായി ഒരു യാത്രക്കാരന്‍ മനസ്സിലാക്കിയാല്‍, അവര്‍ ആദ്യം കാബിന്‍ ക്രൂവിനെ വിവേകത്തോടെ അക്കാര്യം അറിയിക്കണം. അത്തരം സാഹചര്യങ്ങളെ ശാന്തമായും പ്രൊഫഷണല്‍ രീതിയിലും നേരിടാന്‍ ക്യാബിന്‍ ക്രൂവിന് പരിശീലനം നല്‍കിയിട്ടുണ്ട്,’ മെയ്‌റ ടൂര്‍സിന്റെ സ്ഥാപകനും സിഇഒുമായ മനോജ് തഹേലാനി പറയുന്നു.
നിങ്ങള്‍ക്ക് എങ്ങനെ സുരക്ഷിതമായി തുടരാം
പ്ലൂട്ടോ ട്രാവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ഭാരത് ഐദസാനി പറയുന്നു, ‘എപ്പോഴും യാത്രാ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സാധനങ്ങള്‍ ചെക്ക്-ഇന്‍ അല്ലെങ്കില്‍ ക്യാരി-ഓണ്‍ ബാഗില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് ഒരു വെല്ലുവിളിയാകും എന്നതിനാല്‍ യാത്രക്കാര്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വയ്ക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യുഎഇയിലെ യാത്രാ വിദഗ്ദ്ധര്‍ മോഷണം പോകുന്നതില്‍ നിന്ന് യാത്രക്കാര്‍ക്ക് എങ്ങനെ രക്ഷനേടാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകള്‍ പങ്കിട്ടു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മിന്നുന്ന ആഭരണങ്ങള്‍ ധരിക്കരുത്
പണം നന്നായി സൂക്ഷിക്കുക
വിലപ്പിടിപ്പുള്ളവ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുയോജ്യമായ ഒരു നല്ല ബാഗില്‍ സൂക്ഷിക്കുക
യാത്രാ ലോക്കുകള്‍ എടുക്കുക, എപ്പോഴും ചെക്ക്-ഇന്‍ ബാഗേജുകളിലും ലഗേജുകളിലും അവ ഘടിപ്പിക്കുക
വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോകുകയാണെങ്കില്‍ സ്മാര്‍ട്ട് ടാഗ് അല്ലെങ്കില്‍ ലഗേജ് ട്രാക്കര്‍ ഉപയോഗിക്കുക
കൈയ്യില്‍ കൊണ്ടുപോകുന്ന ബാഗേജില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുക
പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിക്കുക
ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക
സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ അവഗണിക്കരുത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)