പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി; ഖബറടക്കം യുഎഇയിൽ നടക്കും
കാസര്‍കോട് തളങ്കര സ്വദേശി യുഎഇയിൽ നിര്യാതനായി. ഫര്‍ഷിനാണ് മരിച്ചത്. 31 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവിവാഹിതനായിരുന്നു. ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സിൽ ജോലി ചെയ്ത് വരികയായിരുന്നു. ഫര്‍ഷിൻ്റെ പിതാവ് മൻസൂര്‍ തളങ്കര, മാതാവ് ജുബൈരിയ പാറപ്പള്ളി എന്നിവരും സഹോദരങ്ങളായ ഫൈസാൻ, മാസിൻ എന്നിവരും ദുബൈയിലാണ് താമസം. മൃതദേഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയിൽ തന്നെ ഖബറടക്കം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനം. കെഎംസിസി കാസര്‍കോട് ജില്ല ഡിസീസ് കെയര്‍ യൂണിറ്റിൻ്റെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ നടക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)