Posted By user Posted On

യുഎഇ കാലാവസ്ഥ: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; താപനില കുറയും

വെള്ളിയാഴ്ച (മെയ് 24) രാവിലെ 10 മണി വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് നല്ല കാലാവസ്ഥയും താപനിലയില്‍ നേരിയ കുറവും അനുഭവപ്പെടും.
അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 36 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പൊടിപടലത്തിന് കാരണമാകും. അറേബ്യന്‍ ഉള്‍ക്കടലില്‍ കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. അതേസമയം, ഒമാന്‍ കടലില്‍ രാവിലെ മുതല്‍ കടല്‍ പ്രക്ഷുബ്ധമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *