Posted By user Posted On

നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു, നടക്കാൻ ഇറങ്ങിയപ്പോൾ മരണം തേടിയെത്തി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു.

ഭാര്യ: റസീന (അരീക്കോട് മൂർക്കനാട്), മക്കൾ: ഫാത്തിമ സിയ (എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്- പ്ലസ് ടു വിദ്യാർഥിനി), സെല്ല, സഫ, മർവ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *