Posted By user Posted On

പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികള്‍; യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍

യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയില്‍ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. പ്രശ്‌നം പരിഹരിക്കുകയും തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തശേഷം മാത്രമേ കഫേ തുറക്കാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *