Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവാവിനെ കാണാതായി

അബുധാബിയിൽ പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി കെ. എം. അപ്പുവിന്റെ മകൻ അരുൺ കെ. അപ്പുവിനെയാണ് 8 മാസമായി കാണാതായത്. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 8 മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *