
യുഎഇ: പ്രധാന റോഡില്‍ 3 ദിവസത്തെ വഴിതിരിച്ചുവിടല്‍; വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
എമിറേറ്റ്സ് റോഡില്‍ 3 ദിവസം ഗതാഗതം വഴിതിരിച്ചുവിടും. ഷാര്‍ജയിലെ അല്‍ ബുദയ്യ ഇന്റര്‍ചേഞ്ചിനു സമീപത്തെ എമിറേറ്റ്സ് റോഡില്‍ (ഇ611) ചൊവ്വാഴ്ച (മെയ് 28) മുതല്‍ വ്യാഴാഴ്ച (മെയ് 30) വരെ താല്‍ക്കാലിക ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
എനര്‍ജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയം (MOEI) പങ്കിട്ട മാപ്പ് അനുസരിച്ച്, ഷാര്‍ജയില്‍ നിന്ന് വരുന്നവര്‍ക്കും ദുബായിലേക്ക് പോകുന്നവര്‍ക്കുമുള്ള സര്‍വീസ് റോഡിന്റെ വലത് പാത വ്യാഴാഴ്ച (മെയ് 30) വരെ അടച്ചിരിക്കും. വാഹനമോടിക്കുന്നവര്‍ ദിശാസൂചനകളും വേഗപരിധിയും പാലിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. അതേസമയം, ഷാര്‍ജയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മെയ് 25 ന് രണ്ട് പ്രധാന റോഡുകളായ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ എന്നിവയുടെ വേഗപരിധി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഈ റോഡില്‍ യാത്രക്കാര്‍ 100 കിലോമീറ്ററിന് പകരം 80 കിലോമീറ്റര്‍ വേഗത പാലിക്കേണ്ടതുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)