കേരളത്തിലെ ഈ വിമാനത്താവളത്തെ പൂര്‍ണമായി കൈയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ; പ്രതിസന്ധിയിലായി പ്രവാസികള്‍
കോഴിക്കോട് വിമാനത്താവളത്തെ പൂര്‍ണമായി കൈയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ. ശേഷിക്കുന്ന മുംബൈ സര്‍വീസും നിര്‍ത്തുകയാണ്. 1988ല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ തുടക്കത്തിലേ ആരംഭിച്ച് 36 വര്‍ഷമായി തുടരുന്ന മുംബൈ സര്‍വീസ് ആണ് നിര്‍ത്തുന്നത്.
ഇതോടെ എയര്‍ ഇന്ത്യ പൂര്‍ണമായും കരിപ്പൂര്‍ വിടും. ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ മാത്രമാകും ഇവിടെ ഉണ്ടാകുക.ഇതുസംബന്ധിച്ച എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ജൂണ്‍ 14 വരെ മാത്രമാണ് ടിക്കറ്റ് ബുക്കിങ് ഉള്ളത്. എയര്‍ ഇന്ത്യ നേരത്തേ ഡല്‍ഹി സര്‍വീസ് നിര്‍ത്തിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ദുബായ്, ഷാര്‍ജ സര്‍വീസുകളും നിര്‍ത്തി.
കോഴിക്കോടുമായി ബന്ധമുള്ള ശേഷിക്കുന്ന സര്‍വീസ് മുംബൈ മാത്രമാണ്. എയര്‍ ഇന്ത്യ നിര്‍ത്തുന്ന സര്‍വീസുകള്‍ക്കു പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ആരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ നിര്‍ത്തുന്നതോടെ ജൂണ്‍ 15 മുതല്‍ കോഴിക്കോട്-മുംബൈ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ഇന്‍ഡിഗോയുടേതു മാത്രമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)