Posted By user Posted On

ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ:നിർബന്ധമായുംഅറിഞ്ഞിരിക്കാം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാൻസറാണ്. പലപ്പോഴും ഇതിനെ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറിൽ ഒരാൾക്ക് ക്യാൻസർ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എങ്ങനെ ക്യാൻസറിനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്.

ചില ശീലങ്ങൾ ജീവിതത്തിൽ തുടർന്ന് പോന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങൾ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെയധികം വലുതാണ്. ക്യാൻസറിൻറെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ക്യാൻസർ സാധ്യതയെക്കുറിച്ച്‌ ആലോചിച്ച്‌ ടെൻഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ക്യാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുടലിലെ ക്യാൻസറിനേയും കിഡ്നിയിലെ ക്യാൻസറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്.

ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിൻറെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരിൽ ഷുഗർ നിലയും നിയന്ത്രിതമായിരിക്കും. ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശീലത്തിൽ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉൾപ്പെടുത്തി നോക്കൂ.

ഇത് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാൻസർ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോൽപ്പിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും അൽപം പുറകിലേക്കായിരിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ച്‌ നിൽക്കുന്നതാണ് വെള്ളം.

വെള്ളം കുടിക്കാതിരിക്കുമ്പോൾ രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡർ ക്യാൻസർ ഇത്തരത്തിൽ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബ്ലാഡർ ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും മികച്ച്‌ നിൽക്കുന്ന ഓപ്ഷനാണ് ഈ വെള്ളം കുടി. രാത്രിയിൽ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പല ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാൻ ശ്രദ്ധിക്കുക.

കൃത്യസമയത്തെ ഭക്ഷണശീലം ഉണ്ടെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ സാധ്യതകൾ നിങ്ങളുടെ അടുത്ത് പോലും വരില്ല. ക്യാൻസർ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാൻ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ തൂക്കം നിലനിർത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിർത്തുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റും നയിക്കുന്നത്.

ഇതെല്ലാം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാൽ ക്യാൻസർ എന്നല്ല ഒരു രോഗവും നിങ്ങളെ വലക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളിൽ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്പോൾ അത് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിർത്തുകയും വേണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *