Posted By user Posted On

യുഎഇയിൽ സന്ദര്‍ശക വിസയിൽ എത്തിയവരാണോ നിങ്ങൾ? കുടുങ്ങേണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

യുഎഇ സന്ദര്‍ശക വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. എമിഗ്രേഷനിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സന്ദര്‍ശകവീസക്കാര്‍ മടക്കയാത്രയും ഒരേ എയര്‍ലൈനില്‍ തന്നെ ബുക്ക് ചെയ്യുന്നതാണു നല്ലതെന്നാണു പുതിയ നിര്‍ദേശം. വ്യത്യസ്ത എയര്‍ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരില്‍ ചിലരുടെ യാത്ര മുടങ്ങിയതോടെയാണിത്. സന്ദര്‍ശന വീസയിലുള്ളവര്‍ മടക്ക യാത്രയ്ക്ക് ഡമ്മി ടിക്കറ്റുകളാണ് പലപ്പോഴും ഹാജരാക്കുക. യാത്രക്കാര്‍ യുഎഇയില്‍ പ്രവേശിക്കുന്നതിനു പിന്നാലെ ഈ ടിക്കറ്റുകള്‍ റദ്ദാക്കും. ഒരേ എയര്‍ലൈനിന്റെ മടക്ക യാത്രാ ടിക്കറ്റ് ആണെങ്കില്‍ ബോര്‍ഡിങ് പാസ് നല്‍കുമ്പോള്‍ തന്നെ ഇതിന്റെ സാധുത ഉറപ്പിക്കാന്‍ സാധിക്കുമെന്നതാണു മെച്ചം. സന്ദര്‍ശക വീസക്കാര്‍ മടക്ക യാത്രാ ടിക്കറ്റിനു പുറമെ, ഒരു മാസത്തെ താമസത്തിനു 3000 ദിര്‍ഹവും രണ്ടു മാസത്തെ താമസത്തിന് 5000 ദിര്‍ഹവും കയ്യില്‍ കരുതണം. അല്ലെങ്കില്‍ അത്രയും തുക ബാലന്‍സ് ഉള്ള ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകണം. താമസ രേഖയും ഹാജരാക്കണം. ഹോട്ടല്‍ ബുക്കിങ് ഇല്ലാത്തവര്‍ ആരുടെ ഒപ്പമാണോ താമസിക്കുന്നത് അവരുടെ വീസ, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വിവരങ്ങള്‍ കയ്യില്‍ കരുതണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *