കാബിൻ ക്രൂ ദിനത്തിൽ വമ്പൻ പ്രഖ്യാപനം: ഇത്തിഹാദ് വിളിക്കുന്നു: 1000 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യുന്നു
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് 1000 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യുന്നു. കാബിൻ ക്രൂ തസ്തികയിലേക്കാണ് ഈ വർഷം അവസാനത്തോടെ പുതിയ ഉദ്യോഗാർഥികളെ നിയമിക്കുന്നതെന്ന് സ്ഥാപനം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ വർഷം തുടക്കത്തിൽ 1000ത്തിലധികം തൊഴിലാളികളെ കമ്പനി നിയമിച്ചിരുന്നതായും ലോക കാബിൻ ക്രൂ ദിനത്തിൽ കമ്പനി അറിയിച്ചു. ആഗോളതലത്തിലാണ് റിക്രൂട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തിഹാദ് ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഓഫർ ഡേയിൽ പങ്കെടുക്കാം. അല്ലെങ്കിൽ ഓൺലൈനായും അപേക്ഷിക്കാം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇൻറർവ്യൂവിന് ക്ഷണിക്കും. ഇൻറർവ്യൂവിൽ പാസാകുന്നവർക്ക് പരിശീലനം നൽകിയ ശേഷം നിയമിക്കും.112 രാജ്യങ്ങളിൽ നിന്നുള്ളവർ ഇത്തിഹാദിലെ കാബിൻ ക്രൂ അംഗങ്ങളായുണ്ട്. ഉയർന്ന ശമ്പളത്തോടൊപ്പം മികച്ച രീതിയിലുള്ള താമസസൗകര്യം, ആരോഗ്യ ഇൻഷുറൻസ്, ഷോപ്പിങ് ആനുകൂല്യങ്ങൾ, കാർ വാടക തുടങ്ങി ഒട്ടനവധി ആകർഷണീയതകളാണ് ഇത്തിഹാദ് ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഒരു വർഷത്തിനിടെ 31 ശതമാനം കാബിൻ ക്രൂ അംഗങ്ങൾക്കും പ്രമോഷനും അനുവദിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)