Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നെയ്തേലിപ്പടി കീച്ചേരിൽ പ്രിൻസി മറിയ ജോണി(29)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുവർഷമായി ഷാർജയിൽ താമസിക്കുന്ന പ്രിൻസി രണ്ടുവർഷത്തോളം ഒരു സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ഇപ്പോൾ എട്ടുമാസമായി തൊഴിൽ അന്വേഷണത്തിലായിരുന്നു. ക്ലോക്ക് റൗണ്ട് അബൗട്ടിന് സമീപത്തെ കെട്ടിടത്തിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആറുവയസ്സുള്ള ഒരു മകളുണ്ട്. പൊടിമോന്റെയും ജോളിയുടെയും മകളാണ്. സഹോദരൻ റിൻസ്. സംസ്കാരം നാട്ടിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *