മാസപ്പിറ കണ്ടു; യുഎഇയിൽ ബലിപെരുന്നാൾ ജൂൺ 16ന്
യുഎഇ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 16ന്. സൗദിയിൽ മാസപ്പിറവി കണ്ടത്തിനെ തുടർന്നാണ് പ്രഖ്യാപനം.ഗൾഫിൽ നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന് ആണ്. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)