ഉദ്യോഗസ്ഥന് സംശയം തോന്നി ബോഡി സ്കാനര്‍ പരിശോധന നടത്തി; ഗൾഫ് രാജ്യത്ത് വിമാന യാത്രക്കാരന്റെ കുടലിൽ കണ്ടെത്തിയത് 80 ലഹരിമരുന്ന് ക്യാപ്സ്യൂളുകൾ
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ശരീരത്തില്‍ നിന്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് പിടികൂടിയത്. ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങുകയായിരുന്നു.
ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംശയത്തെ തുടര്‍ന്ന് യാത്രക്കാരനെ ബോഡി സ്കാനര്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മറ്റെന്തോ വസ്തു ഉള്ളതായി കണ്ടു. ഇതോടെ ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ശരീരത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. 80 ലഹരിമരുന്ന് ക്യാപ്സ്യൂളുകളാണ് ഇയാളുടെ കുടലില്‍ നിന്ന് കണ്ടെത്തിയത്. 610 ഗ്രാം ഷാബുവും ഹെറോയിനുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ലഹരിമരുന്ന് പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് വിഭാഗം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)