യുഎഇയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ ഉപദേശിക്കാൻ വന്നയാളുടെ മൂക്കിനിടിച്ച് യാത്രക്കാരൻ
യുഎഇയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ ഉപദേശിക്കാൻ വന്നയാളുടെ മൂക്കിനിടിച്ച് യാത്രക്കാരൻ പരുക്കേൽപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് ഇടിയിൽ കലാശിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യുകയാണെന്ന അനൗൺസ്മെന്റ് വന്നതോടെ കോട്ടയം സ്വദേശിയായ വിശാൽ സമീപത്തിരുന്ന യാത്രക്കാരനോട് സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചു. എന്നാൽ സഹയാത്രികൻ അത് നിരസിച്ചു. ശക്തമായ മഴയായതിനാൽ സീറ്റ് ബെൽറ്റിടുന്നതാണ് നല്ലതെന്ന് വിശാൽ വീണ്ടും പറഞ്ഞു. ഇതോടെ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ അനിൽ തോമസ് ദേഷ്യപ്പെട്ട് വിശാലിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് വിമാനം ലാൻഡ് ചെയ്തപ്പോൾ ക്യാബിൻ ക്രൂ അറിയിച്ചതിനെ തുടർന്ന് അനിലിനെ സിഐഎസ്എഫ് എത്തി അനിലിനെ വിമാനത്തിൽ നിന്ന് പിടികൂടുകയും നെടുമ്പാശേരി പൊലീസിന് കൈമാറുകയും ചെയ്തു. എന്നാൽ പരാതിയില്ലെന്ന് വിശാൽ എഴുതി നൽകിയതോടെ അനിലിനെ പൊലീസ് വിട്ടയച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)