നിയമ വിധേയ ഗർഭഛിദ്രം ഈ സാഹചര്യങ്ങളിൽ മാത്രം: നടപടിക്രമങ്ങൾ പുറത്ത് വിട്ട് യുഎഇ
നിയമവിധേയ ഗർഭഛിദ്രത്തിന്റെ നടപടിക്രമങ്ങൾ യു.എ.ഇ. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം (മൊഹാപ്പ്) പുറത്തുവിട്ടു. ഗർഭഛിദ്രത്തിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ഓരോ എമിറേറ്റിലെയും ആരോഗ്യ വകുപ്പുകൾക്ക് കീഴിൽ പ്രത്യേക കമ്മിറ്റി ഉണ്ടായിരിക്കണം.കമ്മിറ്റിയിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ്, സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് വിഭാഗത്തിലെ ഡോക്ടർമാരും ഒരു പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധിയും ഉണ്ടായിരിക്കണം. ഗർഭഛിദ്രം മൂലം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാൻ പാടില്ല. ആരോഗ്യത്തെ ബാധിക്കുന്നുവെങ്കിൽ ഗർഭഛിദ്രത്തിന് അനുമതി നൽകരുത്. ഗർഭകാലം 120 ദിവസം പിന്നിട്ടവർക്ക് ഗർഭഛിദ്രം പാടില്ലെന്നും അധികൃതർ പുറത്തുവിട്ട നടപടിക്രമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യ അതോറിറ്റിയുടെ ലൈസൻസുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളിൽ മാത്രമെ ഗർഭഛിദ്രം നടത്താവൂ.മാത്രമല്ല ഗർഭഛിദ്രത്തിന് വിധേയമാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആരോഗ്യ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)