Posted By user Posted On

വാടക കൊടുക്കാനും ഭക്ഷണം കഴിക്കാനും പണമില്ല, മാസങ്ങളായി ദുരിതം; യുഎഇയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളികൾക്ക് പറയാനുള്ളത്

കണ്ണൂർ, വയനാട് സ്വദേശികളായ സിജു, ഗോകുൽ, ജിജി, അനുമോൾ, ആൻപ്രിയ, ജോൺസി എന്നിവരാണ് തൊഴിൽത്തട്ടിപ്പിനിരയായത്. അർമീനിയയിലെ ഒരു റസ്റ്ററന്റിൽ ജോലിചെയുകയായിരുന്നു ആറുപേരും. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലികിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച് ഏജന്റുമാർക്ക് വൻതുക നൽകിയാണ് ഇവർ ഷാർജയിലെത്തിയത്. എന്നാൽ, ഇവിടെയെത്തിയപ്പോൾ ജോലിയുമില്ല കൊടുത്തപണം തിരിച്ചുകിട്ടിയുമില്ല എന്ന സ്ഥിതിയിലാണ്.

കോട്ടയത്തെ ഏജൻസി മുഖേന ആറുപേർക്കും അർമീനിയയിലേക്ക് 21 ദിവസത്തെ സന്ദർശക വിസയായിരുന്നു നൽകിയത്. അവിടെ എത്തിയാലുടൻ ജോലി ശരിയാക്കാൻ ആളുകളുണ്ടെന്നും പറഞ്ഞു. ഏജൻസിക്ക് ആറുപേരും വലിയ തുക നൽകുകയും ചെയ്തിരുന്നു. എന്നാൽ, അർമീനിയയിൽ സഹായത്തിന് ആരുമെത്തിയില്ല. രണ്ടുമാസത്തിലേറെ ജോലിയില്ലാതെ കഴിഞ്ഞു. പിന്നീട് ആറുപേരുംചേർന്ന് റസ്റ്ററന്റിൽ ജോലി കണ്ടെത്തുകയായിരുന്നു.മൂന്നുമാസത്തിലേറെ അവിടെ ജോലിചെയ്തു. എന്നാൽ തുച്ഛമായ വരുമാനം മാത്രമായിരുന്നു ലഭിച്ചത്. പ്രശ്നങ്ങൾ കോട്ടയത്തെ ഏജൻസിയെ ധരിപ്പിച്ചപ്പോൾ കൂടുതൽ മികച്ച ജോലി ഷാർജയിൽ ശരിയാക്കാമെന്നുപറഞ്ഞാണ് യു.എ.ഇ.യിലേക്ക് സന്ദർശക വിസ നൽകിയത്. താരതമ്യേന കൂടുതൽ ശമ്പളവും ഉയർന്ന കറൻസി മൂല്യവുമുണ്ടെന്നും വിശ്വസിപ്പിച്ചു. എന്നാൽ, യു.എ.ഇ.യിൽവെച്ചും ഇവർ വഞ്ചിക്കപ്പെട്ടു.

കോട്ടയത്തെ ഏജൻസിയുടെ ഭാഗമായി ഷാർജയിൽ പ്രവർത്തിക്കുന്ന സ്ത്രീയും പുരുഷനുമാണ് തങ്ങളെ കബളിപ്പിച്ചതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. ഒരാൾക്ക് 5,000 ദിർഹം (1,10,000 രൂപയിലേറെ) വീതം മൊത്തം 30,000 ദിർഹം (6,60,000 രൂപയിലേറെ) ആറുപേരും കോട്ടയം സ്വദേശികളായ ഏജന്റുമാർക്ക് ഷാർജയിൽവെച്ച് നൽകിയിരുന്നു. നാട്ടിൽനിന്ന് കടംവാങ്ങിയ പണമാണ് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കൈമാറിയത്. എന്നാൽ, പറ്റിക്കപ്പെടുകയായിരുന്നു.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *