യുഎഇ: പാസ്പോർട്ടിലെ ചിത്രം അപ്ഡേറ്റ് ചെയ്യാൻ നിർദേശം; ആർക്കൊക്കെയാണെന്ന് വിശദമായി അറിയാം
ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജിഡിആർഎഫ്എ പ്രധാന നിർദേശം നൽകി. പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയിട്ടുണ്ടെങ്കിൽ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പായ ജിഡിആര്‍എഫ്എ നിർദേശം നൽകി. മൂക്ക്, കവിൾ, താടി എന്നിവയുടെ അടിസ്ഥാന ആകൃതിയിൽ മാറ്റം വരുത്തിയവർ നിർബന്ധമായും നിർദേശം പാലിക്കണം. വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോൾ ഇത്തരക്കാരുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കാനുള്ള പരിശോധന നീളുന്നതും യാത്ര മുടങ്ങുന്നതും ഒഴിവാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എമിഗ്രേഷൻ ഉൾപ്പടെ നടപടികൾക്ക് ഫേസ് റെക്കഗ്നിഷൻ സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് മുഖത്തിന്റെ ആകൃതിയിൽ വന്ന മാറ്റങ്ങൾ ഫോട്ടോയിലും അപ്ഡേറ്റ് ചെയ്യേണ്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)