യുഎഇയിൽ ബലിപെരുന്നാൾ അവധി ദിനത്തിൽ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയത്തിൽ മാറ്റം
ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പാർക്കുകളുടെയും പ്രധാന വിനോദ കേന്ദ്രങ്ങളുടെയും സമയമാണ് പുനഃക്രമീകരിക്കുകയും ഇവിടങ്ങളിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. റസിഡൻഷ്യൽ പാർക്കുകൾ രാവിലെ എട്ട് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. സഅബീൽ, അൽ ഖോർ, അൽ മംസാർ, അൽ സഫ, മുഷ്രിഫ് പാർക്കുകൾ രാവിലെ എട്ട് മുതൽ 11 മണിവരെ പ്രവർത്തിക്കും. മുഷ്കരിഫ് പാർക്കിലെ ബൈക്ക് ട്രാക്ക്, നടപ്പാത എന്നിവ രാവിലെ ആറു മുതൽ രാത്രി ഏഴു മണിവരെയും ഖുറാനിക് പാർക്ക് രാവിലെ എട്ടു മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും. കേവ് ഓഫ് മിറാക്കിൾ, ഗ്ലാസ് ഹൗസ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം രാവിലെ ഒമ്പതിനും രാത്രി 8.30 ഇടയിലായിരിക്കും. ദുബായ് ഫ്രെയിം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെയും ചിൽഡ്രൻസ് പാർക്കിൽ സന്ദർശന സമയം ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെയുമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)