കുവൈറ്റ് തീപിടുത്തം; 24 മലയാളികൾ മരിച്ചതായി റിപ്പോർട്ട്; 15 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക. ഇതിൽ 15 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നോർക്ക സെക്രട്ടറി ഡോ കെ വാസുകിയാണ് ഈക്കാര്യം അറിയിച്ചത്. മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച ചെയ്യുമെന്നും നോർക്ക സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും നോർക്ക സെക്രട്ടറി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. ആറുപേർ ഗുരുതരാവസ്ഥയിലാണ്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കുമെന്നും നോർക്ക സെക്രട്ടറി അറിയിച്ചു. കുവൈത്തിലേക്ക് അടിയന്തിരമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് യാത്ര തിരിക്കും.
സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)