Posted By user Posted On

യുഎഇയിൽ ഡ്രൈവിം​ഗ് ലൈസൻസെടുക്കാൻ ഇനി ഒരു ദിവസം മതി, പുതിയ പദ്ധതിയുമായി അധികൃതർ

യുഎഇയിൽ ഒരു ദിവസം കൊണ്ട് ഡ്രൈവിം​ഗ് ടെസ്റ്റ് നടത്തി ലൈസൻസ് എടുക്കാവുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പുതിയ ഫാസ്റ്റ് ട്രാക്ക് നടപടിക്രമ പ്രകാരം അപേക്ഷകർക്ക് തിയറി പരീക്ഷയും നേത്ര പരിശോധനയും റോഡ് ടെസ്റ്റും ഒരു ദിവസത്തിൽ തന്നെ പൂർത്തിയാക്കാം. അപേക്ഷകർ ഹൈസ്കൂൾ ബിരുദധാരികളായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഷാർജയിലും റാസൽഖൈമയിലും സമാനമായുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചയിൽ 194 പേർ ഒരു ദിവസത്തെ ടെസ്റ്റുകളിൽ പങ്കെടുത്തെന്നും ഷാർജയിലെ അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *