
യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ പുകവലിച്ചു; മലയാളി അറസ്റ്റിൽ
യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ പുകവലിച്ച മലയാളി അറസ്റ്റിൽ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചാണ് കടമക്കുടി സ്വദേശി ജോബ് ജെറിൻ പുകവലിച്ചത്. വിമാനത്തിൽ പുകവലിക്കരുതെന്ന് അധികൃതർ നിർദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല. ഇതേതുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)