കുവൈറ്റ് തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ
കുവൈറ്റിലെ മംഗഫിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ. 25 മലയാളികളും തീപിടുത്തത്തിൽ മരിച്ചിരുന്നു. മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. സംഭവ ദിവസം തന്നെ നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാൽ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരണമടഞ്ഞത്. ഒരാളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)