യുഎഇയിലുള്ള മകനെപറ്റി 3 മാസമായി വിവരമില്ല; അവസാന സന്ദേശം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലാണെന്ന് പറഞ്ഞ്, അന്വേഷണമാരംഭിച്ച് മാതാപിതാക്കൾ
ദുബായിലുള്ള കാസർകോട് അമ്പലത്തറ സ്വദേശി ജയേഷിനെ കാത്ത് കുടുംബം. മുപ്പതുകാരൻ മൂന്ന് മാസം മുമ്പാണ് കുടുംബവുമായി ബന്ധപ്പെട്ടതെന്ന് മാതാപിതാക്കൾ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് ദുബായിൽ ആശുപത്രിയിലാണെന്നായിരുന്നു അമ്മ ലക്ഷ്മിക്ക് ജയേഷ് നൽകിയ അവസാന സന്ദേശം. അതിന് ശേഷം മകനെ കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ആറ് വർഷം മുമ്പാണ് ജയേഷ് അവസാനമായി നാട്ടിലെത്തിയത്. ദുബായിൽ ബേക്കറിയും റസ്റ്ററന്റുമടക്കമുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സ്ഥാപനത്തെ കുറിച്ചോ താമസ സ്ഥലത്തെ കുറിച്ചോ അറിവില്ലെന്ന് അച്ഛൻ ജയൻ പറഞ്ഞു.
യുഎഇയിലുള്ള അമ്പലത്തറ സ്വദേശികളും കൂട്ടായ്മയും ജയനെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. ദുബായിലെ സത്വയിൽ താമസിക്കുന്നതായി മുൻപ് പറഞ്ഞതനുസരിച്ച് അവിടെയും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ജോലി ഉപേക്ഷിച്ചായാലും മകൻ തിരിച്ചെത്തിയാൽ മതിയെന്നാണ് കുടുംബം സങ്കടത്തോടെ പറയുന്നത്. കാസർഗോട്ടെ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ജയൻ, ബന്ധപ്പെടേണ്ട നമ്പർ : 0091 9446987687
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)