യുഎഇയിൽ നിന്ന് നാട്ടിലേക്ക് ആണോ യാത്ര, കുത്തനെ കൂടി വിമാന നിരക്ക്, യാത്ര ഒരു ദിവസം വൈകിച്ചാൽ വൻ തുക ലഭിക്കാം
ദേരയിൽ താമസിക്കുന്ന ബിലാൽ സയീദ് എന്ന ഇന്ത്യൻ പ്രവാസി കുടുംബത്തോടൊപ്പം ഈദ് അൽ അദ്ഹ ചെലവഴിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വിമാന നിരക്ക് കുത്തനെ വർധിച്ചത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. അദ്ദേഹം പറയുന്നതനുസരിച്ച്, മംഗലാപുരത്തേക്കുള്ള സാധാരണ നിരക്ക് 500 ദിർഹം മുതൽ 700 ദിർഹം വരെയാണ്. ജൂൺ 14 നുള്ള വിമാനത്തിന് അദ്ദേഹം ജൂൺ12 ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചു, പക്ഷേ അന്ന് നിരക്ക്2,200 ദിർഹം ആയിരുന്നു. ഇത് വളരെ ചെലവേറിയതാണ്, അതിനാൽ ദുബായിൽ ഈദ് ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ജൂൺ 16 ന് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചു, അടുത്ത ദിവസത്തെ വിമാന നിരക്ക് 700 ദിർഹമായി കുറഞ്ഞെന്ന് മനസിലായി.ജൂൺ 17ന് ആഘോഷങ്ങൾ നേരത്തെ പദ്ധതിയിട്ടിരുന്നു, എന്നാൽ സയീദ് പിന്നീട് അത് ജൂൺ 18ലേക്ക് മാറ്റിവച്ചു. കുറഞ്ഞ നിരക്കിൽ ടിക്കറ്റിൽ നാട്ടിലേക്ക് പോകാൻ അദ്ദേഹത്തിന് സാധിച്ചു.
ഈദ് അൽ അദ്ഹ അടുത്തുവരുമ്പോൾ, പല താമസക്കാരും അമിതമായ വിമാനക്കൂലി കാരണം പ്രതിസന്ധിയിൽ ആയതായി കണക്കുകൾ വ്യക്തമാകുന്നുണ്ട്. ജൂൺ 16 ന് മുൻപുള്ള വിമാന ടിക്കറ്റ് വർദ്ധന നിരവധി താമസക്കാരെ വീട്ടിലേക്കുള്ള യാത്രകളും കുടുംബങ്ങളുമൊത്തുള്ള ആഘോഷങ്ങളും വൈകിപ്പിച്ചു.
ഈദ് അൽ അദ്‌ഹ സന്തോഷകരമായ കുടുംബ സംഗമങ്ങളുടെയും കാര്യമായ മതപരമായ ആചാരങ്ങളുടെയും സമയമാണ്, വിമാന നിരക്ക് കാരണം ഈ വർഷം യാത്രാ രീതികളിൽ മാറ്റം കണ്ടു. ഈ വർഷം മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂൺ 13 മുതൽ ജൂൺ 16 വരെ വിമാന നിരക്ക് ഏകദേശം 400 ശതമാനം ഉയർന്നു. പിന്നീട് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ നിരവധി താമസക്കാർ ജൂൺ 17 നും ജൂൺ 18 നും യാത്രകൾ പ്ലാൻ ചെയ്യാൻ തീരുമാനിച്ചു. അതായത് ദിവസങ്ങളുടെ വ്യതസത്തിൽ വൻ തുകയുടെ കുറവാണ് വിമനക്കൂലിയിൽ ഉണ്ടായത്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)