കുവൈത്ത് തീപിടുത്തം: ഇന്ത്യക്കാർ അടക്കം 8 പേർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
കുവൈത്ത് തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.
തീപിടുത്തത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി കസ്റ്റഡിയിലെടുക്കണമെന്ന് സംഭവദിവസം തന്നെ കുവൈത്ത് ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. പ്രോസിക്യൂഷൻ നിർദേശ പ്രകാരമാണ് 8 പേർ കസ്റ്റഡിയിലായിരിക്കുന്നത്. നരഹത്യ, കുറ്റകരമായ അനാസ്ഥ കുറ്റങ്ങൾ ചുമത്തിയേക്കും. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)