പെരുന്നാൾ അവധി; യുഎഇയിൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തി പ്രവാസികൾ
ഈദ് അൽ അദ്ഹ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നവരാണ് പല പ്രവാസികളും. പക്ഷെ ഉയർന്ന ടിക്കറ്റ് നിരക്ക് പലരെയും നിരാശരാക്കി. മംഗലാപുരത്തേക്ക് സാധാരണനിരക്കിൽ 500-700 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് എന്നാൽ പെരുന്നാളിനോട് അനുബന്ധിച്ച് ടിക്കറ്റ് വില കുത്തനെ ഉയർന്ന് 2,200 ആയി. ടിക്കറ്റ് നിരക്കിലെ ഈ മാറ്റം കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാനുള്ള ബിലാൽ സയീദിന്റെ ആഗ്രഹത്തെ ഇല്ലാതാക്കി. എങ്കിലും ജൂൺ 16ന് വീണ്ടും ടിക്കറ്റ് നോക്കിയപ്പോൾ നിരക്ക് 700 ദിർഹമായി കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇത്തവണത്തെ പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാനായെന്ന് ദേരയിലെ താമസക്കാരനായ സയീദ് പറഞ്ഞു.
സമാനമായ അനുഭവമാണ് ഫാഹിം അമ്മാറിനും ഉണ്ടായത്. നാട്ടിലേക്ക് ടിക്കറ്റെടുക്കാൻ നോക്കിയപ്പോഴെല്ലാം തന്റെ ബജറ്റിനേക്കാൾ കൂടിയ നിരക്കിലാണ് ടിക്കറ്റുകൾ. ജൂൺ 17ന് വീണ്ടും പരിശോധിച്ചപ്പോൾ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞതാണ് കണ്ടത്. അതോടെ 565 ദിർഹത്തിന് ദുബായിലെ ഒരു ലോജിസ്റ്റിക്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഫാഹിം മുംബൈയിലേക്ക് തിരിച്ചു.
ജൂൺ 13 മുതൽ ജൂൺ 16 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, ജൂൺ 17, ജൂൺ 18 തീയതികളിൽ കെയ്‌റോയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഈജിപ്ഷ്യൻ പ്രവാസികൾ പറയുന്നു. ടിക്കറ്റ് നിരക്കിൽ ഏകദേശം 60ശതമാനമാണ് കുറവുണ്ടായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)