യുഎഇയിൽ ഇന്ന് സ്ട്രോബെറി മൂൺ പ്രത്യക്ഷമാകും
വൈൽഡ് സ്‌ട്രോബെറിയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൻ്റെ പേരിലാണ് യുഎഇയിൽ നാളെ പ്രത്യക്ഷമാകുന്ന പൂർണ ചന്ദ്രൻ അറിയപ്പെടുന്നത്. ഓരോ ഇരുപത് വർഷത്തിലും, ജൂൺ 21ന് സ്ട്രോബറി മൂൺ പ്രതിഭാസമുണ്ടാകും. ഇത്തവണ വേനൽക്കാല അറുതിയും അനുഭവപ്പെടുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ശാസ്ത്രീയമായി പറഞ്ഞാൽ, ഭൂമിയെ ചുറ്റുമ്പോൾ ചന്ദ്രൻ ഒരു പൂർണ്ണ വൃത്തത്തിൽ കൃത്യമായി നിൽക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയിലേക്ക് കൂടുതൽ അടുത്തും ദൂരത്തുമായി വാൾട്ട്സ് ചെയ്യും. അതിൻ്റെ ഉയർന്ന പോയിൻ്റിലും (അപ്പോജി) താഴ്ന്ന പോയിൻ്റിലുമാണ് (പെരിജി) പ്രവേശിക്കുക. അടുത്ത് വരുമ്പോൾ ശരാശരി പൂർണ്ണചന്ദ്രനേക്കാൾ വലുപ്പം കൂടുതലും 30 ശതമാനത്തിലധികം വെളിച്ചവുമുണ്ടായിരിക്കുമെന്ന് നാസ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)