Posted By user Posted On

യുഎഇയിൽ വാടക നിരക്കുകൾ കുതിച്ചുയരുന്നു, വില്ലകൾക്ക് 10 ലക്ഷം ദിർഹം

യുഎഇയിലെ ആഡംബര വസ്തുക്കൾക്കുള്ള ഡിമാൻ‍ഡ് വർധിച്ചതോടെ വാടക നിരക്കുകളും കുത്തനെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 270 വാടക ഇടപാടുകൾ 10 ലക്ഷം ദിർഹമോ അതിലധികമോ ആയി ഉയർന്നു. പ്രോപ്പർട്ടി ബ്രോക്കറേജ് സ്ഥാപനമായ ബെറ്റർഹോംസിൻ്റെ പഠനമനുസരിച്ച്, പാം ജുമൈറ, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, ദുബായ് ഹിൽസ് എസ്റ്റേറ്റ് എന്നിവിടങ്ങളിലും അപ്പാർട്ട്മെ​ന്റുകളിലെയും വാടക നിരക്കുകൾ ഉയർന്നു. ആഡംബര വാടക കെട്ടിടങ്ങളിൽ 61 ശതമാനവും വില്ലകളും ടൗൺ ഹൗസുകളുമാണ്. വിശാലവും സ്വകാര്യവുമായ ജീവിത ചുറ്റുപാടുകളോടു കൂടിയവയുമാണിവ. ബാക്കി 39 ശതമാനവും ആഡംബര അപ്പാർട്ടുമെൻ്റുകളാണ്. ആഡംബര അപ്പാർട്ടുമെൻ്റുകളുടെ ശരാശരി വലിപ്പം ഏകദേശം 4,000 ചതുരശ്ര അടി ആണ്. വില്ലകളും ടൗൺ ഹൗസുകളും ശരാശരി 6,300 ചതുരശ്ര അടിയാണ്.

ഒരു മില്യൺ ഡോളറിലധികം നിക്ഷേപിക്കാവുന്ന സമ്പത്തുള്ള 116,500 കോടീശ്വരന്മാരും 100 മില്യൺ ഡോളറിലധികം ആസ്തിയുള്ള 308 സെൻ്റി മില്യണയർമാരും 20 ശതകോടീശ്വരന്മാരുമാണ് യുഎഇയിലുള്ളത്. ദുബായിലേക്ക് താമസം മാറുന്ന കോടീശ്വരന്മാരിൽ ഭൂരിഭാഗവും സുരക്ഷ, ലോകോത്തര ജീവിതശൈലി, ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളുമായുള്ള എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവ കണക്കിലെടുത്താണ് ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ ശ്രമിക്കുന്നത്. ഈ വർഷം 6,700 കോടീശ്വരന്മാരെങ്കിലും യുഎഇയിലേക്ക് താമസം മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ ഡെസ്റ്റിനേഷൻ ദുബായ് റിപ്പോർട്ട് അനുസരിച്ച്, ആഗോള എച്ച്എൻഡബ്ല്യുഐയിൽ ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവരിൽ യുഎഇ എമിറേറ്റ് 73 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷമിത് 67 ശതമാനമായിരുന്നു.
യുഎഇയിൽ ലണ്ടൻ, ന്യൂയോർക്ക്, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് ആഡംബര വസ്‌തുക്കൾ വാടകയ്‌ക്കെടുക്കുന്നത് താരതമ്യേന ചിലവ് കുറഞ്ഞതാണെന്ന് ബെറ്റർഹോംസ് റിപ്പോർട്ട് ചെയ്യുന്നു. ഉദാഹരണത്തിന്, ആഡംബര വിപണിയുടെ ഏറ്റവും കുറഞ്ഞ വാർഷിക വാടക ദുബായിൽ ഏകദേശം 500,000 ദിർഹമാണ്, എന്നാൽ ലണ്ടനിലും ന്യൂയോർക്കിലും ഏകദേശം 700,000 ദിർഹം, ഹോങ്കോങ്ങിൽ 1.17 ദശലക്ഷം ദിർഹം, സിംഗപ്പൂരിൽ 955,000 ദിർഹം എന്നിങ്ങനെയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *