Posted By user Posted On

യുഎഇ സ്വദേശിവത്കരണം; പദ്ധതി ലക്ഷ്യം പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി

യുഎഇയിലെ സ്വദേശിവത്കരണ പദ്ധതിയിലെ അർധ വാർഷിക ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. ഇനി ഒരാഴ്ച മാത്രമാണുള്ളതെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമപ്പെടുത്തി. ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാം. അങ്ങനെയെങ്കിൽ ഈ മാസം അവസാനത്തോടെ കഴിഞ്ഞ വർഷങ്ങളിലെ 4 ശതമാനവും ഈ വർഷത്തേ ഒരു ശതമാനവും ചേർത്ത് 5% സ്വദേശിവത്കരണം പൂർത്തീകരിക്കണം. ഡിസംബറോ‍ടെ 6 ശതമാനമാക്കണം.

അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് സർക്കാർ ലക്ഷ്യം. രണ്ട് വർഷത്തിനിടെ നടന്ന പരിശോധനകളിൽ 1400ഓളം കമ്പനികൾ നിയമം ലംഘിച്ചെന്ന് കണ്ടെത്തി. നിയമലംഘകരായ സ്ഥാപനങ്ങൾക്ക് പിഴയും കുറഞ്ഞ ​ഗ്രേഡിലേത്ത് തരംതാഴ്ത്തുകയും ചെയ്യും.

കമ്പനികൾ നിയമം പാലിച്ചെന്ന് ഉറപ്പാക്കാൻ പരിശോധന ഊർജിതമാക്കി. 2 വർഷത്തിനിടെ നടന്ന പരിശോധനയിൽ 1400ഓളം കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കുറ‍ഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു. 1963 സ്വദേശികളെ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ 1200 കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ മാസാവസാന പിഴ 9000 ദിർഹമാക്കി വർധിക്കും.

സ്വദേശി റിക്രൂട്ടിമെ​ന്റുകൾക്ക് നാഫിസ് പ്ലാറ്റ്ഫോം സഹായം നൽകുമെന്നും അധികൃതർ പറഞ്ഞു. ചെറുകിട കമ്പനികളിൽ ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. ഐ.ടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹം പിഴ ഈടാക്കും. സ്വദേശിവത്കരണ പദ്ധതികൾ ശക്തമാക്കിയതോടെ ഒരു ലക്ഷം സ്വദേശികൾ സ്വകാര്യമേഖലയിൽ സേവനം നടത്തുന്നെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *