Posted By user Posted On

കുത്തനെ ഉയർന്ന് വിമാന നിരക്ക്: പ്രതിന്ധിയിൽ പ്രവാസികൾ, സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം

വേനലവധി തുടങ്ങാനിരിക്കെ അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. നിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന് കെഎംസിസി വിമ‍ർശിച്ചു. വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു.ജൂൺ അവസാനത്തോടെ സ്കൂളുകളടച്ച് വേനലവധിക്ക് പ്രവാസി മലയാളികൾ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കും. വിമാനനിരക്കും അതുപോലെ കുത്തനെ കയറും. കേന്ദ്രത്തിൽ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികൾ. അവസാനിക്കാത്ത ആകാശച്ചതികൾ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയിൽ ജനകീയ സദസ്സുകൾ. ദുബൈ സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പടെ ചർച്ചകളിൽ പങ്കെടുത്തു. വിഷയത്തിൽ കേന്ദ്രവും സ്ഥാനവും ഇടപെടണമെന്ന ആവശ്യമാണ് ഉയർന്നത്.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *