Posted By user Posted On

സ്ഥിരം നിക്ഷേപത്തിലൂടെ നാഷണൽ ബോണ്ട്സ് നറുക്കെടുപ്പിൽ മില്യണയറായി ഇന്ത്യൻ പ്രവാസി

നാഷണൽ ബോണ്ട്സ് മില്യണയറായി ഇന്ത്യക്കാരൻ. യു.എ.ഇയിൽ ഇലക്ട്രീഷ്യനായ 46 വയസ്സുകാരനായ നാഗേന്ദ്രം ബോരുഗഡ്ഢയാണ് വിജയി. ഈ കഴിഞ്ഞ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്. പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ ഈ വിജയം എമിറേറ്റ്സിലെ താമസക്കാർക്കെല്ലാം പ്രചോദനമാകുകയാണ്. ഓരോ ദിർഹവും കൂട്ടിവച്ച്, കഠിനാധ്വാനത്തിലൂടെയാണ് നാഗേന്ദ്രം വിജയം സ്വന്തമാക്കിയത്. കുടുംബത്തോടുള്ള അചഞ്ചലമായ സ്നേഹത്തോടൊപ്പം മിടുക്കോടെയുള്ള സേവിങ്ങ്സും നാഗേന്ദ്രത്തെ മില്യണയറാക്കി. രണ്ടു മക്കളുടെ പിതാവായ നാഗേന്ദ്രം 2017-ലാണ് മികച്ച അവസരം തേടി യു.എ.ഇയിൽ എത്തിയത്.

2019 മുതൽ സ്ഥിരമായി നാഷണൽ ബോണ്ട്സിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മാസം തോറും ഡയറക്റ്റ് ഡെബിറ്റായി 100 ദിർഹം മാറ്റിവെക്കുന്നതായിരുന്നു ശീലം. വളരെ സിമ്പിളായ ഈ സേവിങ്സ് രീതിയാണ് അദ്ദേഹത്തിന് വലിയ വിജയം സമ്മാനിച്ചത്.നാഗേന്ദ്രത്തിന്റെ വിജയം യു.എ.ഇയിൽ എത്തുന്ന പ്രവാസികൾക്ക് ഒരു നല്ല പാഠമാണ്. ചെറുതെങ്കിലും സ്ഥിരമായ നിക്ഷേപങ്ങൾ സേവിങ്സ് ബോണ്ടിലൂടെ നടത്തുന്നത് ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ എളുപ്പമാക്കുമെന്നതാണ് ആ പാഠം. വരുമാനപരിധി എത്രയാണെങ്കിലും സാമ്പത്തിക സുരക്ഷിതത്വം പാലിക്കേണ്ടത് ആവശ്യമാണെന്നും ഈ വിജയം പഠിപ്പിക്കുന്നു.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *