Posted By user Posted On

ഇന്ത്യയിലും യുഎഇയിലും ഒരുപോലെ ഉപയോഗിക്കാം; ജയ്‌വാൻ ഡെബിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറങ്ങും, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറന്‍സികളില്‍ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറങ്ങും. ജയ്‌വാൻ കാര്‍ഡുകള്‍ ബാങ്കുകള്‍ വഴി ജനങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. ഇന്ത്യയിലെ റുപേ കാര്‍ഡുമായി ഇവ ബന്ധിപ്പിക്കും. ജയ്‌വാൻ കാര്‍ഡുകള്‍ എത്തുന്നതോടെ യുഎഇയിലെ ഒരു കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ പതിയെ വിപണിയില്‍ നിന്ന് പിന്‍വലിക്കും

ഇന്ത്യയില്‍ റൂപേ പോലെ യുഎഇയില്‍ ജയ്‌വാൻ കാര്‍ഡുകള്‍ പ്രചാരത്തിലെത്തും. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ വേളയിലായിരുന്നു ജയ്‌വാൻ കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ജയ്‌വാൻ യാഥാര്‍ഥ്യമാകുന്നതോടെ യുഎഇക്കു സ്വന്തം ഡെബിറ്റ് കാര്‍ഡായി മാറും. നിലവില്‍ രാജ്യാന്തര കമ്പനികളായ വീസയും മാസ്റ്ററുമാണ് യുഎഇ ബാങ്കുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *