യുഎഇയിൽ ഷോപ്പിങ് മാമാങ്കം; മെഗാ സമ്മർ സെയിൽ നാളെ മുതൽ, വേഗമാവട്ടെ
വേനൽകാല ഷോപ്പിങ് മാമാങ്കത്തിന് ഷാർജയിൽ ജൂലൈ ഒന്നിന് തുടക്കമാവും. ഷാർജ ടൂറിസം വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഷോപ്പിങ് മഹോത്സവത്തിലൂടെ ജി.സി.സിയിലുടനീളമുള്ള സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ എല്ലാ ഷോപ്പിങ് മാളുകളിലും ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഷാർജ സമ്മർ പ്രമോഷൻസ് വക്താവ് ആയിഷ സാലിഹ് പറഞ്ഞു. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ ഒന്ന് വരെ നീണ്ടു നിൽക്കുന്ന പ്രമോഷനിൽ 20 ദിവസം ഇടവിട്ട് റാഫിൾ ഡ്രോ നറുക്കെടുപ്പ് നടത്തും. സ്വർണക്കട്ടികൾ, ഷോപ്പിങ് വൗച്ചറുകൾ, കാറുകൾ തുടങ്ങി 30 ലക്ഷം ദിർഹമിൻറെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എമിറേറ്റിലെ എട്ട് ഷോപ്പിങ് മാളുകൾ, 16 ഹോട്ടലുകൾ എന്നിവ ഷോപ്പിങ് മഹോത്സവത്തിൽ പങ്കാളികളാണ്. വിവിധ സർക്കാർ സ്ഥാനങ്ങളുമായി സഹകരിച്ച് 70ലധികം ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 200 ദിർഹമിൻറെ സാധനങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പണുകളിലൂടെ സന്ദർശകർക്ക് റാഫിൾ ഡ്രോയിൽ പങ്കെടുക്കാം. 100ലധികം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വൻ ശേഖരവുമായാണ് ഇത്തവണ ഷോപ്പിങ് ഉത്സവം വിരുന്നെത്തുക. ഉത്പന്നങ്ങൾക്ക് 25 മുതൽ 75 ശതമാനം ഡിസ്കൗണ്ടുകളും 30 ലക്ഷം ദിർഹമിൻറെ റാഫിൾ ഡ്രോ സമ്മാനങ്ങളുമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്. കാമ്പയ്നിൻറെ അവസാന രണ്ടാഴ്ചയായ ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഒന്നുവരെ ബാക് ടു സ്കൂൾ കാമ്പയ്നിൻറെ ഭാഗമായി 80 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കാമ്പയ്നിൻറെ അവസാന ദിനങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും സ്റ്റേഷനറി ഉത്പന്നങ്ങളും വിതരണം ചെയ്യും. എല്ലാ പരിപാടികളിലും റാഫിൾ ഡ്രോ നറുക്കെടുപ്പ് നടക്കും. റാഫിൾ ഡ്രോയുടെ ഫലം shjsummer.ae എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)