Posted By user Posted On

യുഎഇയിലെ അപ്പാർട്ട്മെന്റിലെ തീപിടിത്തം: താമസക്കാർ വീടുകളിലേക്ക് മടങ്ങുന്നു

ഞായറാഴ്ച ഉച്ചയ്ക്ക് ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിലെ ചില താമസക്കാർ അധികൃതർ അതിവേഗം തീ അണച്ചതിനെത്തുടർന്ന് അവരുടെ അപ്പാർട്ടുമെൻ്റുകളിലേക്ക് മടങ്ങി. ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ ചില അപ്പാർട്ടുമെൻ്റുകളിൽ വൈദ്യുതി, ജല സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റെസിഡൻഷ്യൽ ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ഉടൻ ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു.
13 നിലകളുള്ള കെട്ടിടത്തിൻ്റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *